(www.panoornews.in)ഒമാനിലെ ഹൈമക്കടുത്ത് ആദമിലുണ്ടായ വാഹനാപകടത്തിൽ മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിയായ നാലു വയസുകാരി ജസാ ഹയറയാണ് മരിച്ചത്. പിതാവ് നവാസും കുടുംബവും സഞ്ചരിച്ച വാഹനം സലാലയിൽ നിന്നുള്ള മടക്കയാത്രയിൽ ആദമിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു.


പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. ചുഴലിക്കാറ്റിൽ പെട്ട് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ച് വീണാണ് ജസാ ഹയറ മരിച്ചത്. മറ്റുള്ളവരുടെ പരിക്കുകൾ സാരമുള്ളതല്ല. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് തന്നെ നാട്ടിലെത്തിക്കാനാവുമെന്ന് കെഎംസിസി ഭാരവാഹികൾ പറഞ്ഞു.
Road accident in Oman; 4-year-old girl from Mattanur dies tragically
